Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപനച്ചിക്കാട്ട് അക്ഷരപുണ്യം...

പനച്ചിക്കാട്ട് അക്ഷരപുണ്യം തേടി  കുരുന്നുകൾ; നവരാത്രി മഹോത്സവത്തിന് ഭക്തിനിർഭരമായ സമാപനം

കോട്ടയം : പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ അക്ഷരപുണ്യം തേടിയെത്തിയത് പതിനാറായിരത്തോളം കുരുന്നുകൾ. പുലർച്ചെ നാലിന് ആരംഭിച്ച വിദ്യാരംഭച്ചടങ്ങുകൾക്കായി ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളും ക്ഷേത്രസന്നിധിയിലെത്തി. സരസ്വതീസാന്നിധ്യം നിറഞ്ഞുനിൽക്കുന്ന പനച്ചിക്കാട്ടമ്മയുടെ തിരുമുമ്പിൽ ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുരുന്നുകളുടെയും കുടുംബാംഗങ്ങളുടെയും തിരക്കിൽ ക്ഷേത്രപരിസരം ഭക്തിസാന്ദ്രമായി.

ദേവസ്വം മാനേജർ കെ. എൻ. നാരായണൻ നമ്പൂതിരി, അസിസ്റ്റന്റ് മാനേജർ കെ. വി. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാരംഭച്ചടങ്ങുകൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിജയദശമി ദിനത്തിൽ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. ഭക്തജനങ്ങൾക്ക് അദ്ദേഹം വിജയദശമി ആശംസകൾ നേർന്നു.

പതിനഞ്ചുദിവസം നീണ്ടുനിന്ന നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന കലോപാസനകളും ദേശീയ നൃത്തസംഗീതോത്സവവും ശ്രദ്ധേയമായി. വിവിധ ഭാഗങ്ങളിൽനിന്നെത്തിയ കലാകാരന്മാർ സംഗീതം, നൃത്തം, മറ്റ് കലാരൂപങ്ങൾ എന്നിവ ദേവീസന്നിധിയിൽ സമർപ്പിച്ചു. രാത്രി ഒന്നോടെ കലോപാസനകൾ സമാപിച്ചതോടെ പതിനഞ്ചുദിവസം നീണ്ടുനിന്ന നവരാത്രി മഹോത്സവത്തിന് ഭക്തിനിർഭരമായ പരിസമാപ്തിയായി.

നവരാത്രി മഹോത്സവത്തിന്റെ പതിനഞ്ചുദിവസങ്ങളിലായി ലക്ഷക്കണക്കിന് ഭക്തരാണ് പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്.

മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് പൊലീസ്, അഗ്നിരക്ഷാസേന, റവന്യൂ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കെ.എസ്.ആർ.ടി.സി. തുടങ്ങിയ സർക്കാർ സംവിധാനങ്ങളുടെ മികച്ച സഹകരണം ലഭിച്ചു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള സഹകരണവും ശ്രദ്ധേയമായി.

ഹരിതകർമസേനയുടെ ശുചീകരണ പ്രവർത്തനങ്ങളും സേവാഭാരതി, സത്യസായി സേവാസംഘടനകൾ എന്നിവയുടെ സന്നദ്ധസേവനവും മഹോത്സവത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടെയും ക്ഷേത്രജീവനക്കാരുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനമാണ് ലക്ഷക്കണക്കിന് ഭക്തർ പങ്കെടുത്ത മഹോത്സവം വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോട്ട ബാങ്ക് കവർച്ച : പ്രതി പണം നൽകിയ ആൾ പൊലീസ് സ്റ്റേഷനിലെത്തി പണം തിരികെ ഏൽപ്പിച്ചു

തൃശ്ശൂർ : പോട്ട ബാങ്ക് കവർച്ച പ്രതി റിജോ ആൻ്റണി കാശ് നൽകിയ ആൾ പൊലീസ് സ്റ്റേഷനിലെത്തി പണം തിരികെ ഏൽപ്പിച്ചു.അന്നനാട് സ്വദേശിയായ സുഹൃത്താണ് റിജോ നൽകിയ 2.94 ലക്ഷം രൂപയുമായി പൊലീസ്...

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹ​ർജിയിൽ വിധി ഈ മാസം 28ന്

പത്തനംതിട്ട : മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. ജാമ്യഹർജിയിൽ ഈ മാസം 28ന് വിധി പറയും.പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യഹർജി പരിഗണിക്കുന്നത് .രാഹുലിന്റെ റിമാൻഡ്...
- Advertisment -

Most Popular

- Advertisement -