Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsKayamkulamതൊഴുത്തിൽ കെട്ടിയിരുന്ന...

തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ തെരുവുനായക്കൂട്ടം കടിച്ചുകൊന്നു

കായംകുളം : മുതുകുളത്ത് പശുക്കിടാവിനെ തെരുവുനായക്കൂട്ടം കടിച്ചുകൊന്നു. മുതുകുളം സ്വദേശി തങ്കമണി അരവിന്ദിന്‍റെ വീട്ടിലെ ഒന്നര വയസ്സുള്ള സങ്കരയിനം കിടാവിനെയാണ് നായകൾ കൊന്നത്. കഴിഞ്ഞ ദിവസം രാത്രി ഒന്നോടെ നായക്കൂട്ടത്തിന്റെ കുര കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് തൊഴുത്തിൽ കെട്ടിയിരുന്ന കിടാവിനെ കാണാനില്ലെന്ന് മനസിലായത്.

തുടർന്ന് നടത്തിയ തെരച്ചിലിൽ സമീപത്തെ വീടിന്‍റെ പറമ്പിൽ കൊന്നിട്ടിരിക്കുന്ന നിലയിൽ കണ്ടെത്തി. കഴിഞ്ഞ മാസമാണ് കിടാവിനെ വാങ്ങിയത്. മുമ്പ് പലതവണ ഈ വീട്ടിലെ കോഴികളെ നായകൾ കൊന്നുതിന്നിരുന്നു.

പ്രദേശത്തെ രൂക്ഷമായ നായശല്യത്തെപ്പറ്റി വീട്ടുകാർ നേരത്തെ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. നായശല്യം നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ചിട്ടു

ഇടുക്കി : മൂന്നാറിൽ വിദേശസഞ്ചാരികൾ സഞ്ചരിച്ച കാർ കാട്ടാന കുത്തിമറിച്ചിട്ടു. കാർ റോഡിൽ തലകീഴായി മറിഞ്ഞു. മൂന്നാർ ദേവികുളം റോഡിൽ സിഗ്നൽ പോയിന്റിന് സമീപത്ത് വെച്ചാണ് സംഭവം .തലകീഴായി മറിഞ്ഞ കാറിൽ‌ നിന്നും...

പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

തിരുവനന്തപുരം : ചിറയിൻകീഴ് പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു.ചിറയിൻകീഴ് ഈഞ്ചക്കൽ വലിയ ഏലായിൽ അയ്യങ്കാളി പ്രതിമയ്ക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന സന്ദീപ് (33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പിടികൂടിയ പാമ്പിനെ...
- Advertisment -

Most Popular

- Advertisement -