തിരുവല്ല : മലയാളിയെ വായന സംസ്‌കാരത്തോട് അടിപ്പിച്ചു നിര്‍ത്തിയ മഹാനായിരുന്നു പി.എന്‍. പണിക്കരെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ പറഞ്ഞു. 29-ാമത് പി.എന്‍. പണിക്കര്‍ അനുസ്മരണവും ദേശീയ വായനാദിനമാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനന്‍ ഫാ. എബ്രഹാം മുളമൂട്ടില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫൗണ്ടേഷന്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമായ എസ്. അമീര്‍ജാന്‍ മുഖ്യപ്രഭാഷണം നടത്തി വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . മുന്‍ എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ മണക്കാല ഗോപാലകൃഷ്ണന്‍ പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തി സംസാരിച്ചു.
ഫൗണ്ടേഷന്‍ സെക്രട്ടറി സി.കെ. നസീര്‍ ,തിരുവല്ല എ.ഇ.ഒ മിനി കുമാരി, പിറ്റിഎ പ്രസിഡന്റ് ശ്രീനിവാസ് പുറയാറ്റ് , സ്‌കള്‍ പ്രിന്‍സിപ്പല്‍ നവനീത് കൃഷ്ണന്‍, ഹെഡ്മിസ്ട്രസ്സ് എസ. ലത എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ സ്‌കൂളിലെ മുന്‍ അധ്യാപകരായ കെ.വി. ഇന്ദുലേഖ, വി.വി. ജെയിംസ് എന്നിവരെ ആദരിച്ചു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, കാന്‍ഫെഡ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പി.എന്‍. പണിക്കര്‍ അനുസ്മരണവും ദേശീയ വയനാദിന മാസാചരണവും