മലപ്പുറം : മലപ്പുറം എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും കൊറിയർ പിക് അപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു .സംഭവത്തില്‍ പത്തു പേർക്ക് പരിക്കേറ്റു.പാലക്കാട് സ്വദേശിയായ പിക്ക് അപ്പ് ഡ്രൈവർ രാജേന്ദ്രൻ (50)ആണ് മരിച്ചത് .ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടം .
തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എതിരെ വന്ന പിക് അപ് വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിയ വാൻ ഡ്രൈവറെ ഫയര്‍ഫോഴ്സെത്തിയാണ് പുറത്തെടുത്തത്.