Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്കൃത പഠനം...

സംസ്കൃത പഠനം സാർവത്രികമാക്കണം –  സ്വാമി നിർവ്വാണനന്ദ

തിരുവല്ല: സംസ്കൃത പഠനം സാർവത്രികമാക്കണമെന്ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവ്വിണ്ണാനന്ദജി മഹാരാജ്. ഭഗവത് ഗീത നിത്യപാരായണ ഗ്രന്ഥമാക്കണമെന്നും സ്വാമി പറഞ്ഞു. ബാലഗോകുലം സംസ്ഥാന വാർഷികത്തിന് തുടക്കം കുറിച്ച് നിർവാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകം ഇന്ന് ഭാരതത്തെ അംഗീകരിക്കുന്നു. റഷ്യയിൽ പോലും ഭഗവത് ഗീതയും ഗായത്രീ മന്ത്രവും പഠിപ്പിക്കുന്നു. ഭാരതത്തിൽ അത്തരം പഠനങ്ങൾ വേണ്ട രീതിയിൽ നടക്കുന്നില്ല. ലോകം ഇന്ന് ഭാരതത്തെ ആശ്രയിക്കുന്നു. ഭാരതം ആശ്രയിക്കുന്നത് സനാതനധർമ്മത്തെയാണ്. വേദമാണ് അതിൻ്റെ ആധാരം. വേദസാരമാണ് ഗീത – സ്വാമി പറഞ്ഞു. ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.

ജൂലൈ 12, 13 14 തീയതികളില്‍ നടക്കുന്ന ബാലഗോകുലം വാർഷിക സമ്മേളനത്തിൽ കേരളത്തിന്റെ വിവിധകേന്ദ്രങ്ങളില്‍നിന്ന് ആയിരത്തഞ്ഞൂറ് പ്രവര്‍ത്തകരും ബാലസമിതി പ്രതിനിധികളും ഒരുമിച്ചു ചേരും. 13 ന് രാവിലെ 9 മണിക്ക് ഇരവിപേരൂര്‍ കുമ്പനാട് ലോയല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രവര്‍ത്തകശിബിരം ആരംഭിക്കും. സംഗീതപ്രതിഭ മാസ്റ്റര്‍ ആനന്ദഭൈരവ ശര്‍മ്മ ഉദ്ഘാടനം നിര്‍വഹിക്കും. രാഷ്ട്രീയ സ്വയംസേവകസംഘം ക്ഷേത്രീയ കാര്യവാഹക് എം രാധാകൃഷ്ണന്‍, സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ, സംവിധായകന്‍ എം ബി പദ്മകുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ മാര്‍ഗ്ഗദര്‍ശനം നല്കും.

വൈകിട്ട് 6.30ന് പത്തനംതിട്ടയുടെ പഴമയും പെരുമയും ദൃശ്യഭാഷയില്‍ പകര്‍ത്തിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. പൈതൃകകലകളുടെ തട്ടകമായ പമ്പാതീരത്തെ കലാകാരന്മാരെ ചടങ്ങില്‍ ആദരിക്കും. കൃഷ്ണപ്രസാദ് കോട്ടാങ്ങല്‍(വേലകളി), പ്രസന്നകുമാര്‍ തത്വമസി(പടയണി), ഫാക്ട് മോഹന്‍(കഥകളി), മേലുകര ശിവന്‍കുട്ടി(വഞ്ചിപ്പാട്ട്), മോഹനന്‍ ആചാരി( ആറന്മുള കണ്ണാടി), അയിരൂര്‍ ചെല്ലപ്പനാശ്ശാരി(പള്ളിയോടം) എന്നിവര്‍ ആദരവ് ഏറ്റുവാങ്ങും.

ജൂലൈ 14 നു 10.30 ന് പൊതുസഭ ബംഗാള്‍ ഗവര്‍ണര്‍.  സി വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ആര്‍ പ്രസന്നകുമാര്‍ അധ്യക്ഷത വഹിക്കും. പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ വാര്‍ഷികവൃത്തം അവതരിപ്പിക്കും. യുനിസെഫ് അംഗീകാരം നേടിയ എം പി ലിപിന്‍ രാജ് മുഖ്യപ്രഭാഷണം നടത്തും. മലയാള സംഖ്യാലിപിയില്‍ തയ്യാറാക്കിയ കൊല്ലവര്‍ഷക്കലണ്ടര്‍ പ്രകാശനം ചെയ്യും. ബാലഗോകുലം സംഘടനാകാര്യദര്‍ശി എ രഞ്ജുകുമാര്‍ ഭാരവാഹികളെ പ്രഖ്യാപിക്കും.

വിവിധ വിഷയങ്ങളില്‍ ടി എസ് അജയകുമാര്‍, സി അജിത്, ജയശ്രീ ഗോപീകൃഷ്ണന്‍, ആര്‍. സുധാകുമാരി, എന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍, വി. ജെ. രാജ്‌മോഹന്‍, എന്‍ വി പ്രജിത്ത്, പി. കൃഷ്ണപ്രിയ എന്നിവര്‍ സംസാരിക്കും.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു

പാലക്കാട് : പാലക്കാട് നിയമസഭ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്...

മഴ മുന്നറിയിപ്പ്

കോട്ടയം : അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര...
- Advertisment -

Most Popular

- Advertisement -