തിരുവല്ല : ബിഎംഎസ്ആർഎ പത്തനംതിട്ട ജില്ല ജനറൽ ബോഡി മീറ്റിംഗ് തിരുവല്ല ബി. എം. എസ് കാര്യാലയത്തിൽ വെച്ച് നടന്നു. ബിഎംഎസ്ആർഎ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഹരികൃഷ്ണൻ പെരിങ്ങോൾ അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രഭാരിയുമായ രഞ്ജിത് തിരുവനന്തപുരം സംഘടന മാർഗ്ഗ നിർദേശം നൽകി. ജില്ലാ സെക്രട്ടറി വിനീത് മാന്നാർ , ജില്ല ഖജാൻജി ഹരി കെ ജി തുടങ്ങിയവർ പങ്കെടുത്തു.
