പത്തനംതിട്ട : അടൂരിൽ കാട് തെളിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ടിന്നിൽ അടച്ച നിലയിൽ കഞ്ചാവ് ലഭിച്ചു. ഉപയോഗശൂന്യമായ കെട്ടിടത്തിന് പിന്നിലെ കുറ്റിക്കാട്ടിൽ നിന്നാണ് ടിൻ ലഭിച്ചത്. 450 ഗ്രാം കഞ്ചാവും ഇത് വിൽക്കുന്നതിനായുള്ള ചെറിയ കവറുകളും ടിന്നിൽ ഉണ്ടായിരുന്നു.
വിവരമറിഞ്ഞ് എക്സൈസ് ഉദ്യോഗസ്ഥർ ടിൻ വാങ്ങിയ ശേഷം പരിശോധന നടത്തി. ഈ ഭാഗങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു
ന്യൂഡൽഹി : ബംഗ്ലാദേശിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിൻ്റെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്നു. ഷെയ്ഖ് ഹസീന ബംഗ്ലദേശ് വിടാനുണ്ടായ സാഹചര്യവും ഇന്ത്യ എടുത്ത നടപടികളും വിദേശകാര്യമന്ത്രി എല്ലാ പാർട്ടി...
പത്തനംതിട്ട : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായ എം.ഡി.എല്‍.പി.എസ് കുമ്പഴ, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍ വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായ എന്‍.എസ്.എസ്.എച്ച്.എസ് തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി...