ബംഗളുരു : കർണാടകയിലെ ഷിരൂരിലെ ഗംഗാവലി നദിയിൽ അർജുന്റെ ലോറി കണ്ടെത്തി.പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. അർജുന്റെ ലോറി കണ്ടെത്തിയെന്നു പൊലീസ് കർണാടക സർക്കാരിനെ അറിയിച്ചു.
ലോറി നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. കരയിൽ നിന്ന് 15 മീറ്റർ താഴ്ചയിലാണ് ലോറി കിടക്കുന്നത്.ബൂം എക്സ്കവേറ്റർ ഉപയോഗിച്ച് നദിയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്.മൂന്ന് ബോട്ടുകളിലായി 18 പേര്‍ അടങ്ങുന്ന നാവിക സംഘം നദിയിലേക്ക് പോയെങ്കിലും കനത്ത മഴ കാരണം തെരച്ചിൽ നടത്താൻ കഴിയാതെ മടങ്ങി