Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiഭീകരവാദം ഉപയോഗിച്ചു...

ഭീകരവാദം ഉപയോഗിച്ചു വിജയിക്കാനാവില്ല : പാകിസ്താനോട് പ്രധാനമന്ത്രി

ന്യൂഡൽഹി : കാർഗിൽ യുദ്ധവിജയത്തിന്റെ 25–ാം വാർഷികത്തിൽ ദ്രാസിലെ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചു. കാർഗിലിൽ വീരമൃത്യു വരിച്ചവർ അമരത്വം നേടിയവരാണ്. ഓരോ സൈനികന്റെയും ത്യാഗം അനുസ്മരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന് വേണ്ടി സൈനികർ ചെയ്യുന്ന ത്യാഗങ്ങൾ അനശ്വരമാണെന്നാണ് കാർഗിൽ വിജയ് ദിവസം നമ്മെ ഓർമ്മപ്പെടുത്തുന്നത്.പാക്കിസ്ഥാൻ മുൻകാല തെറ്റുകളിൽനിന്ന് പാഠം പഠിക്കുന്നില്ല. ഇപ്പോഴും പ്രകോപിപ്പിക്കൽ തുടരുന്നു.അവർ ചരിത്രത്തിൽനിന്ന് ഒന്നും പഠിച്ചിട്ടില്ല. ഭീകരവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് എന്റെ ശബ്ദം നേരിട്ട് കേൾക്കാൻ സാധിക്കുന്ന സ്ഥലത്ത് നിന്നാണ് ഞാൻ ഇത് പറയുന്നത്. ഭീകരവാദം ഉപയോഗിച്ചു വിജയിക്കാനാവില്ലെന്നും പ്രധാനമന്ത്രി പാക്കിസ്ഥാനെ ഓർമിപ്പിച്ചു

കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകൾ യുദ്ധസ്മാരകത്തിന് മുകളില്‍ പുഷ്പവൃഷ്ടി നടത്തി.ദ്രാസിലെ യുദ്ധസ്മാരകത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി വിവിധ പരിപാടികൾ നടത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നാല് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവത്തിലാണ്...

ഉത്തരാഖണ്ഡിലെ ഹിമപാതം : 4 മരണം : 46 തൊഴിലാളികളെ രക്ഷപ്പെടുത്തി

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ബദരീനാഥിലുണ്ടായ ഹിമപാതത്തിൽ കുടുങ്ങിയ നാലു തൊഴിലാളികൾ മരിച്ചു.ദൗത്യ സംഘം ഇതുവരെ 46 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സർക്കാർ അറിയിച്ചു.വെള്ളിയാഴ്ച പുലർച്ചെയാണ് ഹിമപാതം ഉണ്ടായത്.ആകെ...
- Advertisment -

Most Popular

- Advertisement -