വയനാട് : വയനാട്ടിലെ ദുരന്ത മേഖലയോട് ചേർന്ന വീടുകളിൽ മോഷണം നടക്കുന്നതായി പരാതി. അപകടം സംഭവിക്കാത്ത വീടുകളിൽ ആണ് കവർച്ച നടന്നതായി പരാതി ഉയർന്നത് . ദുരന്തത്തിൽ നിന്നും രക്ഷപെടാനായി മേഖലയിൽ നിന്നും ക്യാമ്പുകളിലേക്ക് മാറിയ ആളുകൾ തിരികെ വീടുകളിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
അതേസമയം,ചൂരൽമല , മുണ്ടക്കൈ പ്രദേശത്ത് പോലീസിൻ്റെ രാത്രികാല പട്രോളിങ്ങ് ഏർപ്പെടുത്തി. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവർത്തനത്തിൻ്റെ പേരിലോ അല്ലാതയോ പോലീസിൻ്റെ അനുവാദമില്ലാതെ രാത്രികാലങ്ങളിൽ ആരും പ്രവേശിക്കാൻ പാടില്ലയെന്ന് അധികൃതർ അറിയിച്ചു.