കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.രാവിലെ 6:45 ഓടെ ചുരം കയറുകയായിരുന്ന കാറാണ് ഒമ്പതാം വളവിന് താഴെ കത്തിനശിച്ചത്.കാറിന് മുന്നില്‍നിന്ന് പുക ഉയരുന്നതുകണ്ട് യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു.കൽപറ്റയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.