Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsBengaluruബെംഗളൂരുവിൽ ഫ്ലാറ്റിൽ...

ബെംഗളൂരുവിൽ ഫ്ലാറ്റിൽ ഓണപൂക്കളം ചവിട്ടി നശിപ്പിച്ചതിന് മലയാളി യുവതിക്കെതിരെ പൊലീസ് കേസെടുത്തു

ബെംഗളൂരു : ബെംഗളൂരുവിൽ ഫ്ലാറ്റിൽ കുട്ടികൾ തീർത്ത ഓണപൂക്കളം ചവിട്ടി നശിപ്പിച്ച മലയാളി യുവതിക്കെതിരെ പൊലീസ് കേസെടുത്തു.തന്നിസന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ താമസക്കാരിയായ മലയാളിയായ സിമി നായർ എന്ന സ്ത്രീക്ക് എതിരെ ആണ് കേസ്.ഓണാഘോഷ കമ്മിറ്റിക്കു വേണ്ടി മൊണാർക്ക് സെറിനിറ്റി ഫ്ലാറ്റിലെ വീട്ടമ്മ നൽകിയ പരാതിയിൽ സംപിഗെഹള്ളി പൊലീസ് ആണ് നടപടിയെടുത്തത്.

അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, ഒരു വിഭാഗത്തിന്‍റെ വികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ആണ് സിമി നായർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.കോമൺ ഏരിയയിൽ പൂക്കളം ഇട്ടതു ചോദ്യം ചെയ്ത സിമി നായർ പൂക്കളം ചവിട്ടി നശിപ്പിക്കുന്നതും തടയാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ്:ബാങ്ക് ഭാരവാഹികളുടെ 18 കോടിയുടെ സ്വത്തുക്കൾ ജപ്തി ചെയ്തു

പത്തനംതിട്ട :മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് ഭാരവാഹികളുടെയും ബന്ധുക്കളുടെയും 18 കോടി രൂപയുടെ 10 വസ്തുവകകൾ സഹകരണ വകുപ്പ് ജപ്തി ചെയ്തു. ബാങ്ക് മുൻ പ്രസിഡന്റ്‌ ജെറി ഈശോ ഉമ്മൻ,...

അറബിക്കടലിൽ ചെരിഞ്ഞ കപ്പല്‍ മുങ്ങുന്നു : കാപ്റ്റനടക്കം 3 പേരെ ഇന്ത്യൻ നേവി രക്ഷപ്പെടുത്തി

കൊച്ചി : അറബിക്കടലില്‍ ചെരിഞ്ഞ ചരക്കുകപ്പല്‍ എംഎസ്‌സി എൽസ 3 മുങ്ങുന്നു. കപ്പൽ താഴ്ന്നതോടെ കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പൽ മുങ്ങിത്തുടങ്ങിയതോടെ ക്യാപ്റ്റനടക്കം മൂന്നുപേർ ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സുജാതയിൽ രക്ഷപ്പെട്ടു....
- Advertisment -

Most Popular

- Advertisement -