Friday, April 4, 2025
No menu items!

subscribe-youtube-channel

HomeNewsമേയര്‍ക്കെതിരെ കേസെടുക്കണം...

മേയര്‍ക്കെതിരെ കേസെടുക്കണം : കോടതി

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിലാണ്‌ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി ഉത്തരവ്. മേയർക്കും ഭർത്താവിനും വാഹനത്തിലുണ്ടായിരുന്ന ബന്ധുക്കൾക്കുമെതിരെ കേസെടുക്കാൻ കന്റോണ്‍മെന്റ് പൊലീസിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദുവിന്‍റെ പരാതി. പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാതെ വന്നപ്പോഴാണ് ഡ്രൈവർ യദു കോടതിയെ സമീപിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍വയ്ക്കല്‍, അസഭ്യം പറയല്‍ അടക്കമുള്ള ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി ബീനാ പ്രഭ തിരഞ്ഞെടുക്കപ്പെട്ടു

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി ബീനാ പ്രഭ തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ മുൻ ധാരണ പ്രകാരം കേരള കോൺഗ്രസിലെ (എം) മായ അനിൽ രാജിവച്ച ഒഴിവിലാണ് സിപിഎമ്മിൽ നിന്ന് പുതിയ വൈസ്...

കേരളീയർ കാര്‍ഷിക സംസ്കാരത്തിലേക്ക് തിരിച്ചുവരണം : മന്ത്രി ഒ.ആർ കേളു

ആലപ്പുഴ : കേരളീയർ കാർഷികസംസ്കാരത്തിലേക്ക് തിരിച്ചു വരണമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. ചെറുകിടനാമമാത്ര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് നടപ്പാക്കുന്ന പ്രധാൻമന്ത്രി കിസാൻസമ്മാൻ നിധി (പി.എം.കിസാൻ) പദ്ധതിയുടെ പത്തൊമ്പതാം...
- Advertisment -

Most Popular

- Advertisement -