Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiകാറിൽ നീന്തൽക്കുളം...

കാറിൽ നീന്തൽക്കുളം ഒരുക്കിയ വ്ലോഗ്ഗെർക്കെതിരെ ക്രിമിനൽ കേസെടുക്കും

കൊച്ചി : കാറിൽ സ്വിമ്മിംഗ് പൂളൊരുക്കി സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ. സംഭവത്തിൽ വ്ലോഗ്ഗെർക്കെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് മോട്ട‌ർ വാഹന വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു.

സ്വിമ്മിംഗ് പൂളൊരുക്കി വാഹനത്തിന്റെ റജിസ്ടേഷൻ റദ്ദാക്കും. ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻ്റ് ചെയ്യുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തതിന് ക്രിമിനൽ കേസെടുക്കുമെന്നും പിഴ ഈടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു .

നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കി. ആര്‍ടിഒയുടെ പരാതിയില്‍ മണ്ണഞ്ചേരി പൊലീസ് സഞ്ജുവിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. സഞ്ജു, കാർ ഓടിച്ച സൂര്യനാരായണന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ എൻഫോഴ്സ്മെന്റ് ആർടിഓ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന

പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. വാതിൽപ്പാളിയിൽ നടന്ന സ്വർണ മോഷണവുമായി ബന്ധപ്പെട്ട് എസ്‌ഐടി തുടർച്ചയായി പരിശോധനകൾ നടത്തുന്നു. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ഉറപ്പുവരുത്താനാണ് അന്വേഷണ...

പത്തനംതിട്ടയിൽ പോലീസുകാരൻ തൂങ്ങിമരിച്ചനിലയിൽ

പത്തനംതിട്ട : പത്തനംതിട്ട ചിറ്റാറിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍ ആര്‍ രതീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ചിറ്റാറിലെ വീട്ടിൽ മരിച്ചനിലയിൽ...
- Advertisment -

Most Popular

- Advertisement -