തിരുവല്ല : അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ പതിനേഴാമത് ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം സമാപിച്ചു. ഇന്ന് രാവിലെ ഗായത്രീ ഹോമം, മണിദീപ വർണ്ണന, പാരായണ സമർപ്പണം എന്നിവ നടന്നു. തുടർന്ന് നടന്ന അവഭൃഥസ്നാന ഘോഷയാത്ര അഴിയിടത്തുചിറ ശ്രീ അനിരുദ്ധേശ്വരം മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് താലപ്പൊലി, നാമജപം, വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.
തുടർന്ന് ദേവിക്ക് കുങ്കുമാർച്ചന നടത്തി. ഉത്രമേൽ മഹിളാ സമാജത്തിന്റെ നേതൃത്വത്തിൽ വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റിനെ ഉത്രമേൽ ക്ഷേത്രക്കുളം പുനർ നിർമ്മിച്ചതിന് ആദരിച്ചു.ശേഷം മഹാപ്രസാദമൂട്ട് നടന്നു. ദേവസ്വം കമ്മറ്റി പ്രസിഡന്റ് വി കെ മുരളീധരൻ നായർ, സെക്രട്ടറി മനോജ് കുമാർ, വൈസ് പ്രസി. കെ വി കിരൺകുമാർ, ജേ. സെക്രട്ടറി ഡി ഉണ്ണികൃഷ്ണൻ നായർ, ഖജാൻജി പി ആർ രാജേഷ് എന്നിവർ നേതൃത്വം നൽകി.