Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി പാക്കേജിൽ...

കെഎസ്ആർടിസി പാക്കേജിൽ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി

പത്തനംതിട്ട : കെഎസ്ആർടിസി ബഡ്‌ജറ്റ് ടൂർ പാക്കേജിൽ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി. ബസ് കേടായതിനെ തുടര്‍ന്നാണ് 38 അംഗ സംഘം വന മേഖലയിൽ കുടുങ്ങിയത്.

ബസ് കേടായ വിവരം രാവിലെ 11 മണിക്ക് അറിയിച്ചിട്ടും പകരം ബസ് ഇതുവരെയും എത്തിയിട്ടില്ലെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു. ചടയമംഗലത്ത് നിന്ന് യാത്ര പോയവരാണ് മൂഴിയാറിൽ വനത്തിൽ കുടുങ്ങിയത്. കുട്ടികള്‍ ഉള്‍പ്പടെ ഉള്ളവര്‍ യാത്ര സംഘത്തിലുണ്ട്. കേടായ ബസിന് പകരം രണ്ടാമത് എത്തിയ ബസും തകരാറിലായെന്നും യാത്രക്കാർ പറഞ്ഞു.

യാത്രക്കാരെ സുരക്ഷിതമായി തിരികെ കൊണ്ടുവരുമെന്ന് കെഎസ്ആർടിസി പത്തനംതിട്ട കൺട്രോളിങ് ഇൻസ്പെക്ടർ രാജീവ് എം ജി അറിയിച്ചു . ബസ് തകരാറിലായ വിവരം കിട്ടിയപ്പോൾ തന്നെ  പകരം ബസ് അയച്ചിരുന്നു.  രണ്ടാമത് അയച്ച ബസിന് തകരാർ സംഭവിച്ച കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലഹരി ബോധവത്കരണ ക്ലാസ്സ്‌ നടത്തി

തിരുവല്ല : മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) നിരണം മേഖല സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം/വിൽപ്പന എന്നിവയ്ക്കെതിരായി കുട്ടികൾക്ക് വേണ്ടി ബോധവത്കരണ ക്ലാസ്സ്‌ കടപ്ര-മാന്നാർ MSM UP School...

കുറ്റൂർ പാലത്തിൽ വൈദ്യൂതി വിളക്ക് തെളിഞ്ഞു

തിരുവല്ല:  എം സി റോഡിലെ കുറ്റൂർ പാലത്തിൽ വൈദ്യൂതി വിളക്ക് തെളിഞ്ഞു. കുറ്റൂർ തോണ്ടറ പാലം, ആറാട്ടുകടവ് വരട്ടാർ പാലം, കല്ലിശ്ശേരി ഇറപുഴ പാലം  എന്നീ പാലങ്ങളിലാണ് വിളക്ക് തെളിഞ്ഞത്. കഴിഞ്ഞ കുറെ...
- Advertisment -

Most Popular

- Advertisement -