തൃശ്ശൂര്‍ : മലക്കപ്പാറയില്‍ നാലുവയസ്സുള്ള ആദിവാസി ബാലനെ കുടിലിൽ കയറി പുലി ആക്രമിച്ചു.ചെറിയ പരിക്കുകളോടെ കുട്ടി രക്ഷപ്പെട്ടു. മലക്കപ്പാറ വീരൻകുടി ആദിവാസി ഊരിൽ അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങിയ കുട്ടിയെ ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് പുലി ആക്രമിച്ചത് . തലയ്ക്കു പിന്നിൽ മുറിവേറ്റ കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.