Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorകല്ലിശ്ശേരിയിലുണ്ടായ വാഹന...

കല്ലിശ്ശേരിയിലുണ്ടായ വാഹന അപകടത്തിൽ പുലിയൂർ  സ്വദേശി  മരിച്ചു

ചെങ്ങന്നൂർ:  കല്ലിശ്ശേരിയിലുണ്ടായ വാഹന അപകടത്തിൽ പുലിയൂർ പേരിശ്ശേരി സ്വദേശി സ്കൂട്ടർ യാത്രികൻ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ജെനു ജോർജ് (55) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെ എം.സി റോഡിൽ കല്ലിശ്ശേരി റ്റി ബി ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചാണ് അപകടം. ചെങ്ങന്നൂരിൽ നിന്നും വന്ന കാർ റ്റി.ബി ജംഗ്ഷനിൽ വച്ച് യുടേൺ എടുത്ത് തിരിക്കുമ്പോഴാണ് നിയന്ത്രണം വിട്ട് ആക്ടിവ സ്കൂട്ടറിൽ ഇടിച്ചത്.അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.

കാർ റോഡരുകിൽ പച്ചക്കറി വിൽപന നടത്തുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ പെട്ടി ഓട്ടോയിലും മറ്റൊരു ഇരുചക്ര വാഹനത്തിലും ഇടിച്ചാണ് നിന്നത്. ഗുരുതരമായി പരിക്കേറ്റ ജെനുവിനെ ഉടൻ തന്നെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പന്തളം കുളനടക്ക് സമീപം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്: ഗതാഗതം  തടസ്സപ്പെട്ടു

പന്തളം : എം സി റോഡിൽ പന്തളം കുളനടക്ക് സമീപം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്. ഇന്ന് രാവിലെ 7.45 ന് കുളനട പെട്രോൾ പമ്പിന് സമീപമാണ് അപകടം. പന്തളം ഭാഗത്തേക്ക്...

പമ്പാതടത്തിലെ പാട്ടുകൾ :  പുസ്തക  പ്രകാശനം  നടന്നു

പത്തനംതിട്ട: മാധ്യമ പ്രവർത്തകനും ചരിത്രകാരനുമായ ബാബു തോമസിൻ്റെ പമ്പാതടത്തിലെ പാട്ടുകൾ  പുസ്തക  പ്രകാശനം  മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാ അദ്ധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത   നിർവ്വഹിച്ചു. ആറന്മുളയിലും പരിസരപ്രദേശങ്ങളിലുമടക്കം...
- Advertisment -

Most Popular

- Advertisement -