ആലപ്പുഴ : ആലപ്പുഴ പ്രീതികുളങ്ങരയിൽ ക്ലബ്ബിന്റെ വിജയദശമി ആഘോഷങ്ങൾക്കിടെ മുടി മുറിച്ചെന്ന പരാതിയുമായി നഴ്സിംഗ് വിദ്യാർത്ഥിനിയും കുടുംബവും. രാത്രി ആഘോഷം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് മുടി മുറിച്ച കാര്യം ശ്രദ്ധയിൽപ്പെടുന്നത്. സംഭവത്തിൽ പെൺകുട്ടിയും കുടുംബവും മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകി. ആരാണ് ചെയ്തതെന്നു വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി.