തിരുവല്ല: അപ്പർ കുട്ടനാട്ടിലെ പ്രധാന പാതയായ പെരിങ്ങരയിൽ നാല് ഇടത്ത് പൈപ്പ് പൊട്ടി കുടിവെളളം പാഴായി. പെരിങ്ങര ജംഗഷന് സമീപം, പെരിങ്ങര സ്ക്കൂളിന് മുൻപിൽ, പോത്തിരിക്കപ്പടി, വന്ദന ബസ്റ്റോപ്പ് എന്നിവിടങ്ങളിലാണ് പൈപ്പ് പൊട്ടി കുടി വെള്ളം പാഴായത്. ഇന്ന് രാവിലെ 7 മണിയോടെ ആയിരുന്നു സംഭവം. പൈപ്പ് പൊട്ടിയതോടെ റോഡ് മുഴുവൻ വെളളക്കെട്ടിലായി. ഇതോടെ കാൽനടയാത്രക്കാരും, ഇരുചക്രവാഹനയാത്രക്കാരും ബുദ്ധിമുട്ടിലായി.
പൈപ്പ് പൊട്ടിയതോടെ ലിറ്റർ കണക്കിന് കുടിവെള്ളമാണ് പാഴായത്. ഇതോടെ റോഡിലും, ഇരുവശങ്ങളിലും വെള്ളക്കെട്ടായി. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് വാട്ടർ അതോറിറ്റി അധികൃതർ എത്തി ഒരു ഭാഗത്തെ മാത്രം പരിഹരിച്ചു. പൊട്ടിയ മറ്റു ഭാഗത്ത് പരിഹാരം കണ്ടില്ലന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ പ്രദേശത്ത് കുടിവെളള ക്ഷാമം നേരിടുന്നുണ്ട്.
പെരിങ്ങരയിൽ പതിവായുള്ള പൈപ്പ് പൊട്ടലും, റോഡും തകർച്ചയും മൂലം യാത്ര ദുരിതം നേരിടുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു.