Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsപമ്പാ നദിയിൽ...

പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ഥാടകന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

റാന്നി: പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ഥാടകന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം കിഴക്കുവാര സ്വദേശി ആഷില്‍ (22) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ റാന്നി മാടമണ്‍ കടവ് ക്ഷേത്രത്തോടുചേര്‍ന്ന പ്രദേശത്തായിരുന്നു സംഭവം.

ഒൻപതംഗ സംഘത്തിനൊപ്പമാണ് ആഷില്‍ ശബരിമല ദര്‍ശനത്തിനു പോയത്. തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങും വഴി മാടമണ്‍ കടവ് ക്ഷേത്രത്തിനു സമീപം പമ്പാ നദിയിൽ കുളിക്കാനിറങ്ങിയതായിരുന്നു സംഘം. ഒമ്പത് പേരും തിരുവനന്തപുരം സ്വദേശികളാണ്.

കുളിക്കാനിറങ്ങിയ സമയത്ത് കാല്‍വഴുതി ആഷില്‍ കയത്തിലേക്ക് താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ റാന്നി പോലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരം അറിയിച്ചു.  തിരച്ചില്‍ നടത്തിയെങ്കിലും ആഷിലിനെ കണ്ടെത്താനായില്ല. ഒടുവില്‍ ഉച്ചയോടെ മൃതദേഹം ലഭിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം

തിരുവനന്തപുരം : പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരമെന്ന് വിവരാവകാശ രേഖ. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായാണ് ജ്യോതിയെ ടൂറിസം വകുപ്പ്...

Kerala Lottery Results : 13-01-2025 Win Win W-804

1st Prize Rs.7,500,000/- (75 Lakhs) WK 602998 (KOZHIKKODE) Consolation Prize Rs.8,000/- WA 602998 WB 602998 WC 602998 WD 602998 WE 602998 WF 602998 WG 602998 WH 602998 WJ...
- Advertisment -

Most Popular

- Advertisement -