Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂരിൽ കുട്ടികളെയും...

ചെങ്ങന്നൂരിൽ കുട്ടികളെയും കൊണ്ട് പോകുകയായിരുന്ന സ്കൂൾ ബസിന് തീപിടിച്ചു

ചെങ്ങന്നൂർ : ചെങ്ങന്നൂർ ആലായിൽ കുട്ടികളെയും കൊണ്ട് പോകുകയായിരുന്ന സ്കൂൾ ബസിന് തീപിടിച്ചു. ഇന്നു രാവിലെ 8.45നാണ് സംഭവം.മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്.ആല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം വെച്ചായിരുന്നു അപകടം നടന്നത്.

ബസിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് കുട്ടികളെ പുറത്തിറക്കിയതിനാൽ ആളപായമുണ്ടായില്ല. അപകട സമയത്ത് ബസില്‍ 17 കുട്ടികളുണ്ടായിരുന്നു.ബസ് പൂർണമായും കത്തി നശിച്ചു.ഷോർട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിപണിയിലെ സർക്കാർ ഇടപെടൽ ശക്തമായി തുടരും -മന്ത്രി പി പ്രസാദ്

ആലപ്പുഴ : വിലക്കയറ്റം ഓണക്കാലത്ത് പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി സർക്കാർ പൊതു വിപണിയിൽ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് കൃഷി വകുപ്പ്  മന്ത്രി പി പ്രസാദ് പറഞ്ഞു. സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ സെപ്റ്റംബർ 6...

ആരോഗ്യം ആനന്ദം വൈബ് 4 വെൽനസ് ‘ പ്രചാരണ ജാഥയ്ക്ക് ജില്ലയിൽ സ്വീകരണം നൽകി

ആലപ്പുഴ: ആരോഗ്യം ആനന്ദം വൈബ് 4 വെൽനസ്' കാമ്പയിന് മുന്നോടിയായി കാസർകോഡ് നിന്നാരംഭിച്ച പ്രചാരണ ജാഥയ്ക്ക് ആലപ്പുഴ ജില്ലയിൽ സ്വീകരണം നൽകി. ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം...
- Advertisment -

Most Popular

- Advertisement -