കൊച്ചി : കൊച്ചി കുണ്ടന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു.തേവര സേക്രഡ് ഹാർട് സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്.കുണ്ടന്നൂർ, മരട് ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികളെ കയറ്റാൻ പോകുംവഴിയായിരുന്നു അപകടം.
ബസിൽനിന്നു പുക ഉയരുന്നതു കണ്ടു ഡ്രൈവർ പുറത്തിറങ്ങി.അതുവഴി വന്ന കുടിവെള്ള ടാങ്കറിൽ നിന്ന് ആദ്യം തീയണയ്ക്കാനുള്ള ശ്രമം നടത്തി. അഗ്നിശമന സേനയെത്തിയാണു തീ നിയന്ത്രണ വിധേയമാക്കിയത്.ബസ് പൂർണമായും കത്തിനശിച്ചു.