റാന്നി : പെരുനാട്ടിൽ വയോധികൻ പുഴയിൽ വീണെന്ന് സംശയത്തിൽ തിരച്ചലിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല . പെരുനാട് പൂവത്തുംമൂട് പാലത്തിനു സമീപമാണ് മാമൂട്ടിൽ രാജപ്പൻ പിള്ള (85) കാണാതായത് . വ്യാഴാഴ്ച പുലർച്ചെ 5.40 ഓടെ വീട്ടിൽ നിന്നും കാണാതായി കാട്ടി മകൻ ഹരികുമാർ പെരുനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തിയത്. മകൻ്റെ അന്വേഷണ തിരച്ചിലിൽ പൂവത്തുംമൂട് കടവിൽ ചെരുപ്പ് കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് പുഴയുടെ കരയിൽ രാജപ്പൻ പിള്ള ഉപയോഗിച്ചിരുന്ന ചെരുപ്പ് മകൻ കണ്ടെത്തി. അതാണ് പുഴയിൽ വീണതാകാമെന്നു സംശയിക്കാൻ ഇടയാക്കിയത്.
ഫയർ ഫോഴ്‌സും പോലീസും രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.