Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaചേർത്തലയിലെ നവജാത...

ചേർത്തലയിലെ നവജാത ശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് മൊഴി

ആലപ്പുഴ : ചേർത്തലയിൽ കാണാതായ നവജാത ശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് മൊഴി.സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് കായിപ്പുറം ആശ (35), സുഹൃത്ത് പള്ളിപ്പുറം രാജേഷ് ഭവനത്തിൽ രതീഷ് (38) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നശേഷം തന്റെ വീടിന് പിന്നിൽ കുഴിച്ചിട്ടെന്നാണ് രതീഷിന്റെ മൊഴി .

കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് വിറ്റുവെന്നായിരുന്നു യുവതിയുടെ ആദ്യമൊഴി.എറണാകുളത്തെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നു പിന്നീടു പറഞ്ഞു. ഇതോടെ യുവതിയെയും ആൺസുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

പള്ളിപ്പുറം സ്വദേശിനിയുടെ നവജാത ശിശുവിനെ കാണാനില്ലെന്ന് ആശാ വർക്കറാണ് പൊലീസിൽ‌ പരാതിപ്പെടുന്നത്.ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിനെ പ്രസവിച്ച യുവതി ശനിയാഴ്ച വീട്ടിൽ തിരിച്ചെത്തിയിരുന്നു.ആശ വർക്കർ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോന്നി ആനകൂട്ടിലെ അപകടം : സെക്ഷൻ ഫോറെസ്റ്റ് ഓഫീസറെ സസ്പെന്റ് ചെയ്തു 

കോന്നി : കോന്നി ആനക്കൂട്ടിൽ നാലു വയസുകാരൻ കോൺക്രീറ്റ് തൂണ് ഇളകി വീണു മരിച്ച സംഭവത്തിൽ കോന്നി ഇക്കോ ടൂറിസം സെന്ററിന്റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തു. ഇക്കോ...

പെൺകുട്ടിക്കുനേരെ നഗ്നതാപ്രദർശനം:  വയോധികന്  കഠിനതടവും  പിഴയും

പത്തനംതിട്ട : പെൺകുട്ടിക്കുനേരെ നഗ്നതാപ്രദർശനം നടത്തിയ വയോധികന് രണ്ടുവർഷവും മൂന്നുമാസവും കഠിന തടവും 50000 രൂപ പിഴയും വിധിച്ച് കോടതി. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി....
- Advertisment -

Most Popular

- Advertisement -