Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകാറും തടിലോറിയും...

കാറും തടിലോറിയും കൂട്ടിയിടിച്ച് മാർത്താണ്ഡം സ്വദേശിയായ യുവാവ് മരിച്ചു

കോട്ടയം : എംസി റോഡിൽ ചിങ്ങവനം സെമിനാരി പടിയിൽ കാറും തടിലോറിയും കൂട്ടിയിടിച്ച് തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി മരിച്ചു. ചിങ്ങവനം സെമിനാരി പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി വിജയകുമാർ (40) ആണ് മരിച്ചത്.

ഇയാൾക്കൊപ്പം ഉണ്ടായിരുന്ന രണ്ടു പേർക്ക് അപകടത്തിൽ പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പതിനൊന്നെ മുക്കാലോടെ ആയിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും ചിങ്ങവനം ഭാഗത്തേക്ക് എത്തിയ കാറിനെ, എതിർ ദിശയിൽ നിന്നും എത്തിയ തടിലോറി ഇടിക്കുകയായിരുന്നു

അപകടത്തെത്തുടർന്ന് കാർ പൂർണമായും തകർന്നു. നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. . സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു. ചിങ്ങവനത്ത് ഇലക്ട്രിക്കൽ ജോലികൾ ചെയ്യുകയാണ് മരിച്ച വിജയകുമാർ. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ജൂലൈ 2ന്

കൊച്ചി: കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനമഹോത്സവം  ജൂലൈ 2 ന് നടക്കും.  ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെയും കാലടി ശ്യംഗേരി മഠം വേദശാല പ്രിൻസിപ്പൽ എച്ച് ആർ നരേന്ദ്ര...

ഷാര്‍ജയില്‍ മലയാളി യുവതി മരിച്ച നിലയില്‍ : ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസ്

കൊല്ലം : കൊല്ലം സ്വദേശിനിയായ യുവതിയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി .തേവലക്കര കോയിവിള സൗത്ത് മേലേഴത്ത് ജംക്‌ഷൻ അതുല്യ ഭവനിൽ എസ്.രാജശേഖരൻ പിള്ളയുടെയും തുളസിഭായിയുടെയും മകളായ അതുല്യ ശേഖർ(30) ആണ് മരിച്ചത്...
- Advertisment -

Most Popular

- Advertisement -