Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsനിർത്തിയിട്ട സ്വകാര്യ...

നിർത്തിയിട്ട സ്വകാര്യ ബസിന് പിന്നിൽ ഇരുചക്ര വാഹനം ഇടിച്ച്  യുവാവിന് ദാരുണാന്ത്യം

റാന്നി : നിർത്തിയിട്ട സ്വകാര്യ ബസിന് പിന്നിൽ ഇരുചക്ര വാഹനം ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം. ഒപ്പം യാത്ര ചെയ്ത യുവാവിനെ പരുക്കുകളോടെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മാമുക്ക് ജംക്ഷനിൽ ഇന്ന് രാവിലെ ആയിരുന്നു അപകടം.

അത്തിക്കയം ചെമ്പനോലി വെട്ടിക്കൽ അച്ചൻകുഞ്ഞിൻ്റെ മകൻ അലൻ (22) ആണ് മരിച്ചത്. യാത്രക്കാരെ കയറ്റുന്നതിന് ബസ് സ്റ്റോപ്പിൽ നിർത്തിയ ബസിന് പിന്നിലേക്ക് ഇരുചക്ര വാഹനം ഇടിച്ചു കയറുകയായിരുന്നു. സഹയാത്രികൻ മടന്തമൺ വെട്ടിക്കൽ  ആൽബിനെ (18) ഗുരുതര പരുക്കുകളോടെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കറണ്ട് ബില്ലടയ്ക്കാത്തതിനാൽ കെഎസ്ഇബി വീട്ടിലെ ഫ്യൂസ് ഊരി : യുവാവ് 50 ട്രാൻസ്‌ഫോമറുകളിലെ ഫ്യൂസുകൾ തകർത്തു

കാസർകോഡ് : ബിൽ അടയ്‌ക്കാത്തതിന് വീട്ടിലെ കണക‍്ഷൻ കെഎസ്ഇബി വിച്ഛേദിച്ചതിന്റെ പ്രതികാരമായി യുവാവ് നഗരത്തിലെ 50 ട്രാൻസ്‌ഫോമറുകളിലെ ഫ്യൂസുകൾ തകർത്തു. കാസർകോട് ടൗൺ, നെല്ലിക്കുന്ന് സെക്‌ഷൻ പരിധിയിലുള്ള തളങ്കര ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ട്രാൻസ്‌ഫോമറുകളിലെ...

പറവൂരിൽ ദമ്പതിമാർ വീടിനുള്ളിൽ മരിച്ചനിലയിൽ

കൊച്ചി : പറവൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പറവൂർ സ്വദേശി വാലത്ത് വിദ്യാധരൻ (63) , ഭാര്യ വനജ (58) എന്നിവരാണ് മരിച്ചത്.ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിക്കുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -