പത്തനംതിട്ട : മംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ ചെന്നീർക്കര സ്വദേശിയായ യുവാവ് മരിച്ചു. മംഗളൂരു ബണ്ട്വാൾ പഞ്ചൽകട്ടെ ദേശീയ പാതയിൽ കവളപ്പദുവിൽ ഇന്ന് വൈകിട്ട് നടന്ന അപകടത്തിൽ ചെന്നീർക്കര മുട്ടത്തുകോണം പുല്ലാമലയിൽ സുരേഷിൻ്റെ മകൻ സുമിത്ത് (22) ആണ് മരിച്ചത്. കൊണ്ടാജെ മംഗളൂരു യൂണിവേഴ്സിറ്റിയിൽ ഫിസിക്കൽ എജ്യൂക്കേഷൻ രണ്ടാം വർഷ വിദ്യാർഥിയായിരുന്നു സുമിത്.
ബൈക്കിൽ ഒപ്പം സഞ്ചരിച്ച കാസർകോട് ബേക്കൽ സ്വദേശി ഗുരുപ്രീതിനെ ഗുരുതര പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ പാഴ്സൽ വാഹനം സുമിത് ഓടിച്ചിരുന്ന ബൈക്കിൽ ഇടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുമിത് അപകട സ്ഥലത്ത് വച്ചു തന്നെ മരിച്ചു