തിരുവനന്തപുരം: ആകാശവാണിയിലെ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ (91) അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. റേഡിയോ വാര്‍ത്താ അവതരണത്തില്‍ തന്റേതായ ശൈലി സൃഷ്ടിച്ച രാമചന്ദ്രന്‍ സാക്ഷി എന്ന ടെലിവിഷന്‍ പരിപാടിയുടെ ശബ്ദമായും ശ്രദ്ധിക്കപ്പെട്ടു. വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ എന്ന ശബദത്തിലൂടെയാണ് വർഷങ്ങളോളം മലയാളികൾ വാർത്തകളറിഞ്ഞത്. കൗതുക വാര്‍ത്തകളും അവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു.
കെ എസ് ഇ ബിയിലെ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയിലെത്തിയത്.