വയനാട് : ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യാമാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി .നിലവിൽ കേസിൽ പ്രതിയല്ലാത്തതിനാലാണ് ലില്ലി ജോസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രതി ചേർക്കുകയാണെങ്കിൽ ലില്ലിക്ക് നോട്ടീസ് നൽകിയ ശേഷമേ അറസ്റ്റ് നടപടിയിലേക്ക് കടക്കാവൂ എന്ന പ്രതിഭാഗത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു.
മദ്യശേഖരം പിടിച്ചെടുത്ത വീട് ഭാര്യ മാതാവ് ലില്ലിയുടെ പേരിൽ ആണെന്നായിരുന്നു ആന്റോ ആഗസ്റ്റിന്റെ മൊഴി.തുടർന്ന് മൊഴിയെടുക്കുന്നതിനായി എക്സൈസ് ഉദ്യോഗസ്ഥർ പലതവണ ഇവരുടെ വീട്ടിൽ എത്തിയെങ്കിലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ല.പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി ലില്ലി കോടതിയെ സമീപിച്ചത്.





