Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsകിളിമാനൂരിലെ ദമ്പതികളുടെ...

കിളിമാനൂരിലെ ദമ്പതികളുടെ അപകട മരണം : പ്രതി വിഷ്ണു പൊലീസ് പിടിയിൽ

തിരുവനന്തപുരം : കിളിമാനൂരില്‍ ജീപ്പിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ വാഹന ഉടമ വിഷ്ണുവിനെ പൊലീസ് പിടികൂടി.കേരളാ തമിഴ്നാട് അതിർത്തിയിൽ നിന്നാണ് ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ പിടിയിലായത്. വിഷ്ണുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു.

ജനുവരി നാലിനാണ് കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ അമിതേവഗത്തിൽ വന്ന മഹീന്ദ്ര ഥാർ ജീപ്പിടിച്ചത് .അപകടത്തിനു പിന്നാലെ വിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും സ്റ്റേഷന്‍ ജാമ്യത്തിൽ വിട്ടയച്ചിരുന്നു .പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചതിന് കിളിമാനൂർ എസ്എച്ചോ ഉൾപ്പടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തിരുന്നു.ആറ്റിങ്ങൽ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങരയിൽ വെളളക്കെട്ടിൽ ഒറ്റപ്പെട്ടു പോയ കുടുംബത്തെ അഗ്നിരക്ഷാസേനയെത്തി കരയ്ക്ക് എത്തിച്ചു

തിരുവല്ല : പെരിങ്ങരയിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ വീട്ടിൽ നിന്നും വയോധിക അടക്കമുള്ള ആറംഗ കുടുംബത്തെ അഗ്നിരക്ഷാസേനയെത്തി കരയ്ക്ക് എത്തിച്ചു. പെരിങ്ങര പഞ്ചായത്ത് പതിനാലാം വാർഡിൽ ചാത്തങ്കരി വൈ.എം.സി.എക്ക് സമീപം പുതുപ്പറമ്പിൽ വീട്ടിൽ റോസമ്മ ആൻഡ്രൂസ്...

വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണം: നോർക്ക

തിരുവനന്തപുരം : വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. സന്ദർശക വീസയിൽ വിദേശരാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കുമെന്ന നിലയിൽ റിക്രൂട്ട്മെന്റ്...
- Advertisment -

Most Popular

- Advertisement -