Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsതേവലക്കരയിൽ വിദ്യാര്‍ഥിയുടെ...

തേവലക്കരയിൽ വിദ്യാര്‍ഥിയുടെ അപകട മരണം: വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി

തിരുവനന്തപുരം : തേവലക്കരയിലെ വിദ്യാര്‍ഥിയുടെ അപകട മരണത്തിന് പിന്നാലെ സ്‌കൂള്‍ അധികൃതരുടെ അലംഭാവത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ പല തവണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ചെയ്യേണ്ട കാര്യങ്ങളെ പറ്റി നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണ്.

ഇതില്‍ സ്‌കൂള്‍ കോമ്പൗണ്ടിലൂടെ വൈദ്യുതി ലൈന്‍ കടന്ന് പോകാന്‍ പാടില്ലെന്നു പറഞ്ഞിട്ടുണ്ട്. ഇതൊന്നും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലേയെന്നും മന്ത്രി ചോദിച്ചു. ഒരു മകനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ അനാസ്ഥ കാണിച്ചവര്‍ക്കതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

‘സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് നല്‍കിയിട്ടുള്ള നൂറോളം നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ട കാര്യമായിരുന്നു വൈദ്യുതി കമ്പി സ്‌കൂള്‍ കോമ്പൗണ്ടിലൂടെ പോകാന്‍ പാടില്ലെന്നത്. അങ്ങനെയുണ്ടെങ്കില്‍ അവ നീക്കം ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ഇതെല്ലാം കൃത്യമായി പറഞ്ഞിട്ടുള്ള കാര്യമാണ്.

സ്‌കൂളില്‍ ഇത്തരത്തില്‍ ഇലക്‌ട്രിക് ലൈന്‍ കടന്നുപോകുന്നത് അധ്യാപകരും പ്രധാന അധ്യാപകനും കാണുന്നതല്ലേ? ഹൈസ്‌കൂള്‍ എച്ച്‌എമ്മിനും അധ്യാപകര്‍ക്കുമെല്ലാം പിന്നെ എന്താ ജോലി. ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതല്ലേ മന്ത്രി കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം) കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന സിവിൽ സർവ്വീസ പരീക്ഷാ പരിശീലന കോഴ്സായ സിവിൽ സർവ്വീസ് പ്രിലിംസ് കം മെയിൻസ് സെപ്റ്റംബർ ബാച്ചിലേക്കുള്ള...

ഹമാസ് തലവൻ ഇസ്മയിൽ ഹനിയെ ഇറാനിൽ കൊല്ലപ്പെട്ടു

ടെഹ്‌റാൻ : ഹമാസ് തലവൻ ഇസ്മായിൽ ഹനിയ ഇറാനിൽ വച്ച് കൊല്ലപ്പെട്ടു. വെടിയേറ്റാണ് ഹനിയെ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇറാനിലെ ടെഹ്‌റാനിൽ ഇസ്മായിൽ ഹനിയയും കൂട്ടാളികളും താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടാവുകയായിരുന്നു.ഹനിയെയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു....
- Advertisment -

Most Popular

- Advertisement -