Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeCareerമുറിഞ്ഞകല്ലിൽ അപകടങ്ങൾ...

മുറിഞ്ഞകല്ലിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

കോന്നി : പുനലൂർ – മൂവാറ്റുപുഴ പ്രധാനപാതയിൽ മുറിഞ്ഞകല്ലിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം ഉണ്ടായത് ഇന്ന് ഉച്ചയ്ക്ക്. അപകടത്തിൽ ആന്ധ്രാ സ്വദേശികളായ 5 പേർക്ക് പരുക്കേറ്റു. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ അപകടത്തിന് തൊട്ടു മുൻപ് എലിയറക്കലിന് സമീപം പേരൂർകുളത്ത് ഫർണിച്ചർ കയറ്റി വന്ന പിക് അപ് വാനിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശികളായ 3 പേർക്ക് പരുക്കേറ്റു. ഇവരെയും കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ആഴ്ച മുറിഞ്ഞ കല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ നവദമ്പതികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചതിൻ്റെ ഭീതി ഒഴിയും മുൻപേയാണ് മുറിഞ്ഞകല്ലിൽ വീണ്ടും അപകടങ്ങൾ തുടർക്കഥയാകുന്നത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാരാമണ്‍ കൺവെൻഷൻ : നാളെ  മുതല്‍ ഒരുക്ക പ്രാര്‍ത്ഥന

കോഴഞ്ചേരി : മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ ചുമതലയിലുള്ള 130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ ഭാഗമായി നാളെ മുതല്‍ (ജനുവരി 31 വെള്ളി ) ഫെബ്രുവരി 8 ശനി വരെ എല്ലാ ദിവസവും വൈകിട്ട് 4.30 മുതല്‍...

Kerala Lotteries Results : 09-07-2024 Sthree Sakthi SS-423

1st Prize Rs.7,500,000/- (75 Lakhs) SE 998954 (MALAPPURAM) Consolation Prize Rs.8,000/- SA 998954 SB 998954 SC 998954 SD 998954 SF 998954 SG 998954 SH 998954 SJ 998954 SK...
- Advertisment -

Most Popular

- Advertisement -