Sunday, April 6, 2025
No menu items!

subscribe-youtube-channel

HomeNewsMallappallyലൈംഗിക പീഡന...

ലൈംഗിക പീഡന കേസിൽ പ്രതിക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും

മല്ലപ്പള്ളി :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ച ശേഷം ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിച്ച് ബോധക്ഷയം സംഭവിപ്പിക്കുകയും ചെയ്ത കേസിൽ ബന്ധുവായ പ്രതിക്ക്  ജീവപര്യന്തവും മൂന്ന് വർഷവും ഒരു മാസവും തടവ് ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും.

പത്തനംതിട്ട അതിവേഗ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. പെരുമ്പെട്ടി കോട്ടാങ്ങൽ പാടിമൺ വട്ടകത്തറ രവീന്ദ്രനെ(65)യാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്.

പെരുമ്പെട്ടി പോലീസ് 2019 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 2018 സെപ്റ്റംബർ 30 ന് കുട്ടിയെ പ്രതി തന്റെ വീട്ടിലെ മുറിയിൽ കട്ടിലിൽ കൈകാലുകൾ കെട്ടിയിട്ട ശേഷം ലൈംഗികമായി ഉപദ്രവിച്ചതായാണ് കേസ്. പുറത്തുപറഞ്ഞാൽ അമ്മയെയും അച്ഛനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പെരുമ്പെട്ടി പോലീസ് ഇൻസ്‌പെക്ടർ ബി അനിൽ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ബലാൽസംഗത്തിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും ബാലനീതി നിയമപ്രകാരവുമാണ് കേസെടുത്തത്.  കുതറിയോടാൻ ശ്രമിച്ച കുട്ടിയെ പ്രതി അടിച്ചു തള്ളിതാഴെയിട്ടു. കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ജെയ്‌സൺ മാത്യൂസ്, റോഷൻ തോമസ് എന്നിവർ ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്ന സംഭവത്തിൽ 2 പേർ പൊലിസ് പിടിയിൽ

റാന്നി : റാന്നി അങ്ങാടിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്ന സംഭവത്തിൽ 2 പേർ പൊലിസ് പിടിയിൽ. നിരവധി കേസുകളിൽ പ്രതികളായ പ്രദീപ്, അനിൽ എന്നിവരാണ് പിടിയിലായത്. തിങ്കൾ രാത്രി 10.50നായിരുന്നു നാടിനെ നടുക്കിയ...

ചുമത്ര റെയിൽവേ ഗേറ്റ് ഇന്ന് അടച്ചിടും

ചുമത്ര റെയിൽവേ ഗേറ്റ് ഇന്ന് അടച്ചിടും തിരുവല്ല: ചുമത്ര റെയിൽവേ ഗേറ്റ് ഇന്ന് (ഞായർ) പകൽ എട്ടു മുതൽ ആറുവരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
- Advertisment -

Most Popular

- Advertisement -