ബെംഗളൂരു : ബെംഗളൂരുവിൽ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി ഒഡിഷയിൽ മരിച്ച നിലയിൽ.മുക്തി രഞ്ജൻ റോയ് എന്നയാളെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മല്ലേശ്വരം മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മിയുടെ (29) ശരീരമാണ് കഷ്ണങ്ങളാക്കി ബെംഗളൂരു വയ്യാലിക്കാവിലെ അപ്പാർട്ട്‌മെന്റിലെ ഫ്രിഡ്ജിൽ നിന്ന് 21ന് കണ്ടെത്തിയത്.
മല്ലേശ്വരം മാളിലെ സഹപ്രവർത്തകനായിരുന്ന പ്രതിയുമായി പ്രണയത്തിലായിരുന്നു മഹാലക്ഷ്മി. മഹാലക്ഷ്മിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൃത്യത്തിലേക്കു നയിച്ചതെന്നാണ് നിഗമനം.കൊലപാതകത്തിന് ശേഷം ഒഡിഷയിലേക്ക് കടന്ന പ്രതിയെ ഭദ്രക് ജില്ലയിൽ വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു