Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsവിദ്യാർത്ഥിനിക്ക് നേരെ...

വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം : അയൽവാസി പിടിയിൽ

വയനാട് : വയനാട് പുൽപ്പള്ളിയിൽ പതിനാലുകാരിയായ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം.പുൽപള്ളി മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. ആസിഡ് ഒഴിച്ച അയൽവാസി രാജു ജോസിനെ(55) പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ആസിഡ് ആക്രമണത്തിൽ പെണ്‍കുട്ടിയുടെ കണ്ണിനടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. കുട്ടിയുടെ സ്റ്റുഡൻറ് പോലീസ് യൂണിഫോം പ്രതി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിൽ പ്രകോപിതനായാണ് ആക്രമണം നടത്തിയതെന്നാണ് ഇയാളുടെ മൊഴി.പ്രതിയെ പുൽപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.ഗുരുതരമായ പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവാ പ്രാർത്ഥനയിലൂടെ ഊർജ്ജം കണ്ടെത്തിയ യോഗിവര്യൻ : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : സഭയുടെ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട കർമ്മധീരനായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുസ്മരിച്ചു. പ്രാർത്ഥനാനിർഭരമായ...

കുട്ടനാട്ടിലെ 29 ഗ്രാമീണ റോഡുകൾക്ക് 8.41 കോടിയുടെ ഭരണാനുമതി: തോമസ് കെ തോമസ് എംഎൽഎ

ആലപ്പുഴ : കുട്ടനാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ പരിധിയിലുള്ള 29 ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിന് 8.41 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു. കുട്ടനാട്ടിലെ ഗ്രാമീണ റോഡുകളുടെ സമ്പൂർണ്ണ...
- Advertisment -

Most Popular

- Advertisement -