Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുടിവെള്ളം ദുരുപയോഗം...

കുടിവെള്ളം ദുരുപയോഗം ചെയ്താൽ നടപടി സ്വീകരിക്കും : ജല അതോറിറ്റി 

ആലപ്പുഴ : കടുത്ത വേനല്‍ കാലമായതിനാല്‍ ജലത്തിന്റെ ദുരുപയോഗം തടയുന്നതിനായി സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വിപുലീകരിച്ച് ജല അതോറിറ്റി. കുടിവെള്ളം  ദുരുപയോഗം ചെയ്യുക, പൊതുടാപ്പില്‍ നിന്നും ഹോസു വഴി വെള്ളം ശേഖരിക്കുക, വാഹനം കഴുകുക, കന്നുകാലികളെ കുളിപ്പിയ്ക്കുക, മറ്റു ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക എന്നിവ ശിക്ഷാര്‍ഹമാണ്. കൂടാതെ ലൈനില്‍ മോട്ടോര്‍ ഘടിപ്പിക്കുക, ജല അതോറിറ്റി ലൈന്‍ കുഴല്‍ക്കിണറിന്റെ ലൈനുമായി ബന്ധിപ്പിയ്ക്കുക എന്നിവയും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ് എന്ന് ആലപ്പുഴ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വെള്ളക്കര കുടിശ്ശിക ഉള്ളതും മീറ്റര്‍ പ്രവര്‍ത്തിക്കാത്തതും, മീറ്റര്‍ ഇല്ലാതെ ജലമെടുക്കുന്നതും, കാലാകാലങ്ങളായി വെള്ളം എടുക്കാതിരിക്കുന്നതുമായ കണക്ഷനുകള്‍ ഇനിയൊരറിയിപ്പില്ലാതെ  വിഛേദിക്കുന്നതാണ്. മീറ്റര്‍ ഇല്ലാത്ത കണക്ഷനുകള്‍ അതോറിറ്റി ഓഫീസുമായി ബന്ധപ്പെട്ട് നിയമാനുസൃത കണക്ഷന്‍ ആക്കണം.  അല്ലാത്തവ വിഛേദിച്ച് നിയമനടപടികള്‍ എടുക്കും. ഉപഭോക്താക്കള്‍ വെളളക്കര കുടിശ്ശിക അടച്ചുത്തീര്‍ത്ത് നടപടികള്‍ ഒഴിവാക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല നിയോജക മണ്ഡലത്തിൽ മൂന്ന് റോഡുകൾക്ക് 20.8 കോടി രൂപയുടെ ഭരണാനുമതി

തിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് 20.8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി തോമസ് എം എൽ എ അറിയിച്ചു. കുന്നന്താനം – കവിയൂർ, തിരുമാലിട ക്ഷേത്രം - കാവനാൽകടവ്,...

നെഹ്റു ട്രോഫി ടിക്കറ്റ് വിതരണം തുടങ്ങി

ആലപ്പുഴ: 71-ാമത് നെഹ്റു  ട്രോഫി ജലമേളയുടെ ടിക്കറ്റ് വിതരണോദ്ഘാടനം ആലപ്പുഴ റവന്യു ഡിവിഷണൽ ഓഫീസിൽ  അമ്പലപ്പുഴ എം ൽ എ എച്ച് സലാം നിർവഹിച്ചു. ആദ്യ ടിക്കറ്റ് ആലപ്പുഴ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ  കെ...
- Advertisment -

Most Popular

- Advertisement -