Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsAdoorകെ എസ്...

കെ എസ് ആർ ടി സി ബസ് കണ്ടക്ടറെ യാത്രക്കാരൻ അസഭ്യം പറഞ്ഞ സംഭവത്തിൽ നടപടി ഉടൻ ഉണ്ടാകുമെന്ന് –  കെ.ബി. ഗണേഷ് കുമാർ

അടൂർ : ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതിനെ എതിർത്ത കെ എസ് ആർ ടി സി ബസ് കണ്ടക്ടറെ യാത്രക്കാരൻ അസഭ്യം പറഞ്ഞ സംഭവത്തിൽ നടപടി ഉടൻ ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ മാധ്യമപ്രവർത്തകരെ അറിയിച്ചു.

ജീവനക്കാരുടെ സുരക്ഷ പ്രധാനമാണ്. വനിതാ കണ്ടക്ടർമാർക്കും ആവശ്യമായ സുരക്ഷ നൽകും. സമാനമായ സംഭവങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ യൂണിറ്റുകളിൽ അറിയിച്ചാൽ നടപടി ഉണ്ടാകും. ഇതു സംബന്ധിച്ച നിർദേശം ഡി റ്റി ഒ മാർക്ക് നൽകിയെന്നും മന്ത്രി പറഞ്ഞു. ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടെന്ന ഒറ്റക്കാരണത്താലാണ് യാത്രക്കാരൻ തന്നെ അസഭ്യം പറഞ്ഞതെന്നും ആക്രമിക്കാൻ ശ്രമിച്ചതെന്നും അടൂർ ഡിപ്പോയിലെ കണ്ടക്ടർ മനീഷ്കുമാർ പ്രതികരിച്ചു. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ സംഭവത്തിൽ പ്രതിയായ ഷിബു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊക്കാത്തോട്  വനത്തിനുള്ളിൽ കാട്ടാനയുടെ ജഡം കണ്ടെത്തി

കോന്നി : കൊക്കാത്തോട് കോട്ടമൺപാറയിൽ വനത്തിനുള്ളിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. വനത്തിലെ നരകനരുവി ഭാഗത്താണ് പിടിയാനയുടെ ജഡം കാണപ്പെട്ടത്. ജഡത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നടവത്തുമൂഴി റേഞ്ചിൽ ഉൾപ്പെട്ട കൊക്കാത്തോട്...

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ബലിതർപ്പണം ഓഗസ്റ്റ് 3 ന്

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കർക്കടക വാവ് ബലിതർപ്പണം ഓഗസ്റ്റ് 3 ന് . ദേവസ്വം പ്രസിദ്ധികരിച്ചിരുന്ന കലണ്ടറിൽ കർക്കടക വാവ് ഓഗസ്റ്റ് 3 ഉം കറുത്തവാവ് 4 മാണ്...
- Advertisment -

Most Popular

- Advertisement -