Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKochiനടിയെ പീഡിപ്പിച്ച...

നടിയെ പീഡിപ്പിച്ച കേസ് : മുകേഷിനെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു

കൊച്ചി : നടിയെ പീഡിപ്പിച്ച കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പിന്നാലെ ജാമ്യത്തില്‍ വിട്ടയച്ചു. രാവിലെ പൊലീസിന്റെ ആസ്ഥാന ഓഫിസിൽ എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിന് മുൻ‌കൂർ ജാമ്യം നൽകിയിരുന്നു.നടപടിക്രമങ്ങളുടെ  ഭാ​ഗമായിയാണ് അറസ്റ്റ്  രേഖപ്പെടുത്തിയത്.

അതേസമയം ,മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതോടെ നടൻ സിദ്ദിഖിനായി പ്രത്യേക അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ഉടൻ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.അറസ്റ്റിന് തടസമില്ലെന്നും നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് ലുക്കൗട്ട് സർക്കുലർ ഉൽപ്പെടെയുള്ള നടപടിയിലേക്ക് കടന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നദികളിൽ ജലനിരപ്പ് ഉയർന്നേക്കാം: ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ശക്തമായ മഴ മുന്നറിയിപ്പും മണിയാർ ബാരേജിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലും ജലനിരപ്പ് ഉയർന്നേക്കാം. മണിയാർ ബാരേജിലെ  ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ്...

പതിനാറുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി പിടിയിൽ

അടൂർ : പതിനാറുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പള്ളിക്കൽ കൊച്ചുതുണ്ടിൽ കിഴക്കെതിൽ വീട്ടിൽ മനുലാൽ(29) ആണ് പിടിയിലായത്. 2022 മാർച്ച്‌ മൂന്നിന് അടൂർ...
- Advertisment -

Most Popular

- Advertisement -