Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKochiനടി രഞ്ജിനിയുടെ...

നടി രഞ്ജിനിയുടെ ഹർജി : ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല

കൊച്ചി : മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല.നടി രഞ്ജിനി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. ഹർജി തിങ്കളാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത് .

ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുൻപാകെ നടി മൊഴി നൽകിയിട്ടുണ്ട്.എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനു മുൻപ് അതിൽ എന്താണുള്ളതെന്ന് അറിയണമെന്നുമാണ് നടി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് .

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴിൽസാഹചര്യങ്ങളും പഠിക്കാൻ മുൻ ഹൈക്കോടതി ജഡ്ജി കെ.ഹേമയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ 2017-ലാണ് സർക്കാർ നിയോഗിച്ചത്. 2019 ഡിസംബറിൽ കമ്മീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ട് പുറത്തുവിടുന്നതിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുവാദം നൽകിയതിനെ തുടർന്ന് ഓ​ഗസ്റ്റിന് 17-ന് പുറത്തുവിടുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാരിസ് ഒളിംപിക്സിനു ഗംഭീര തുടക്കം

പാരീസ് : ഒളിംപിക്‌സ് 2024 ന് പാരീസിൽ ഗംഭീര തുടക്കം. പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ച ഉദ്ഘാടന പരിപാടികൾ മൂന്നു മണിക്കൂറിലേറെ നീണ്ടു. ഒളിമ്പിക് ദീപശിഖയെ ഒസ്റ്റർലിസ് പാലത്തിൽ ഫ്രാൻസിന്റെ...

തിരുവാഭരണ പാതയിൽ നിരന്തരം തടി ലോറിയിൽ കയറ്റി റോഡ് തകർക്കുന്നതായി പരാതി

റാന്നി: ഇടക്കുളം- അപ്പിമുക്ക് തിരുവാഭരണ പാതയിൽ നിരന്തരം തടി ലോറിയിൽ കയറ്റി റോഡ് നാമാവിശേഷമാക്കുന്നതായി പരാതി. വർഷങ്ങൾ പ്രയത്നിച്ചാണ് തിരുവാഭരണ പാതയുടെ മോചനം സാദ്ധ്യമാക്കിയത്. റീ ബിൽഡ് കേരള ഫണ്ട്‌ ഉപയോഗിച്ച് കോൺക്രീറ്റ്...
- Advertisment -

Most Popular

- Advertisement -