Saturday, August 2, 2025
No menu items!

subscribe-youtube-channel

HomeEducationഎം.ബി.ബി.എസ്, ബി.ഡി.എസ്...

എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനം : ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു

തിരുവനന്തപുരം : 2025-26 ലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി 2025 മാനദണ്ഡപ്രകാരം എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിൽ പ്രവേശനത്തിന് യോഗ്യരുമായ വിദ്യാർഥികൾക്ക് ഈ ഘട്ടത്തിൽ എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്‌സുകളിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം www.cee.kerala.gov.in ൽ ആഗസ്റ്റ് 4ന് രാത്രി 11.59 വരെ ലഭ്യമാകും.

ആഗസ്റ്റ് 4ന് രാത്രി 11.59 വരെ ലഭ്യമാകുന്ന ഓപ്ഷനുകൾ അടിസ്ഥാനമാക്കി ആഗസ്റ്റ് 5ന് താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റും ആഗസ്റ്റ് 6ന് അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee.kerala.gov.in ൽ ലഭ്യമാണ്. അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾക്ക് വിദ്യാർഥികൾ വെബ്‌സൈറ്റ് നിരന്തരം സന്ദർശിക്കണം. ഫോൺ: 0471 – 2332120, 2338487.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേശീയ ചലച്ചിത്ര അവാർഡ് : ആട്ടം മികച്ച ചിത്രം: മികച്ച നടൻ ഋഷഭ് ഷെട്ടി, നടി നിത്യ മേനോൻ,മാനസി പരേഖ്

ന്യൂഡൽഹി : എഴുപതാമത്‌ ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യപിച്ചു.2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.മികച്ച ചിത്രം ആട്ടം. മികച്ച നടനായി ഋഷഭ് ഷെട്ടി (കാന്താര)യും മികച്ച നടിമാരായി നിത്യ മേനോൻ (തിരുചിത്രമ്പലം),മാനസി പരേഖ് (കച്ച്...

പി.പി.ദിവ്യയ്‌ക്കെതിരെ ഭാരതീയ ന്യായസംഹിത 107 അനുസരിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണം – രമേശ് ചെന്നിത്തല

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിനു കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്‌ക്കെതിരെ ഭാരതീയ ന്യായസംഹിത 107 അനുസരിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎൽഎ...
- Advertisment -

Most Popular

- Advertisement -