ധാക്ക : ധാക്കയിലെ ഒരു സ്‌കൂളിലേക്ക് ബംഗ്ലാദേശ് വ്യോമസേനയുടെ (ബിഎഎഫ്) യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് ഉൾപ്പെടെ 27 പേർ മരിച്ചു.17 ഓളം പേർക്ക് പരിക്കേറ്റു .തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ബംഗ്ലാദേശ് വ്യോമസേനയുടെ എഫ്-7 ബിജിഐ യുദ്ധവിമാനമാണ് ധാക്കയിലെ ഉത്തര പ്രദേശത്തുള്ള മൈൽസ്റ്റോൺ സ്കൂൾ & കോളേജ് കാമ്പസിൽ തകർന്നുവീണത് .പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലാണ് സാങ്കേതിക തകരാർ മൂലം ചൈനീസ് നിർമിത യുദ്ധവിമാനം തകർന്നത് .സംഭവത്തിൽ അന്വേഷണത്തിനായി സൈന്യം ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചു.