Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsNationalഎയർ ഇന്ത്യ...

എയർ ഇന്ത്യ 6 അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി:  കർശന സുരക്ഷാ പരിശോധനയെന്ന് വിശദീകരണം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ആറ് അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കി. കര്‍ശനമായ സുരക്ഷാ പരിശോധന അടക്കമുള്ള കാരണങ്ങള്‍ കൊണ്ടാണ് വിമാനങ്ങള്‍ റദ്ദുചെയ്തതെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

ഡ്രീംലൈനര്‍ വിമാനങ്ങളടക്കം റദ്ദാക്കേണ്ടിവന്നിട്ടുള്ളതായി എയര്‍ ഇന്ത്യ അറിയിച്ചു. രാജ്യത്താകമാനം എയര്‍ ഇന്ത്യാ വിമാനങ്ങളുടെ ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) പരിശോധന നടക്കുന്നതുമൂലമാണ് വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നത്.

ലണ്ടന്‍-അമൃതസര്‍, ഡല്‍ഹി-ദുബായ്, ബെംഗളൂരു-ലണ്ടന്‍, ഡല്‍ഹി-പാരിസ്, മുംബൈ-സാന്‍ഫ്രാന്‍സിസ്‌കോ, അഹമ്മദാബാദ്-ലണ്ടന്‍ വിമാനങ്ങളാണ് റദ്ദ് ചെയ്തത്.  പരിശോധനാ കാരണങ്ങളാല്‍ സമയത്ത് വിമാനം ലഭ്യമാകാതിരുന്നതാണ് അഹമ്മദാബാദ്-ലണ്ടന്‍ വിമാനം റദ്ദാക്കാന്‍ കാരണമായത് എന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹേമ കമ്മിറ്റി റിപ്പോർട്ട് : വാദം കേൾക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാദം കേൾക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപവത്കരിക്കും.വനിതാ ജഡ്‍ജി ഉള്‍പ്പെട്ട ബെഞ്ചായിരിക്കും രൂപീകരിക്കുക.നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റിസ്...

Kerala Lotteries Results 24-05-2025 Karunya KR-707

1st Prize  ₹1,00,00,000/- KO 671411 (KANNUR) Consolation Prize ₹5,000/- KN 671411 KP 671411 KR 671411 KS 671411 KT 671411 KU 671411 KV 671411 KW 671411KX 671411 KY...
- Advertisment -

Most Popular

- Advertisement -