തിരുവല്ല : തിരുവല്ല വൈ എം.സി.എയിൽ നടന്ന അകപ്പൊരുൾ സാഹിത്യവേദി സമ്മേളനത്തിൽ കെ. രാജഗോപാലിൻ്റെ പതികാലം എന്ന കവിതാ സമാഹാരത്തെപ്പറ്റി ചർച്ചചെയ്തു .പ്രൊഫ എ.ടി.ളാത്തറ അധ്യക്ഷനായിരുന്ന യോഗത്തിൽ കാരയ്ക്കാട് കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.വിമൽ കുമാർ, ജയ്സൺ വർഗീസ് എന്നിവർ പ്രസംഗിച്ചു .പതികാലം,മറവി കുത്തുന്ന മില്ല് ,കയ്പ നാരകം, കുരവച്ചേച്ചി എന്നീ കവിതകൾ വരദാ നാരായണൻ ആലപിച്ചു.കവിയൂർ ശിവപ്രസാദ്, ഇ.വി. റെജി,ശശി, ഉണ്ണികൃഷ്ണൻ കളിക്കൽ ,വി.എൻ മോഹൻ കുമാർ, കെ.എൻ. മോഹൻകുമാർ ,ജോസ് ഫിലിപ്പ് എന്നിവർ പങ്കെടുത്തു.