160 ഓളം നാരായണീയ സമിതികളുടെ നേതൃത്വത്തിൽ 60 ദിനം നീണ്ടു നിന്ന നാരായണീയ പാരായണീയത്തിനു ശേഷമാണ് മഹാസത്രത്തിന് തുടക്കം കുറിച്ചത്.
ഗുരുവായൂരിൽ നിന്നും വിഗ്രഹവും തിരുവനന്തപുരം ശ്രീ പത്മനാഭ ക്ഷേത്രത്തിൽ നിന്ന് ഗ്രന്ഥവും കൊടിക്കുറയും അമ്പലപ്പുഴയിൽ നിന്നും കൊടിമരവും സത്ര വേദിയിൽ എത്തിച്ച ശേഷമാണ് സത്രം ആരംഭിച്ചത്.
മഹാദേവ സന്നിധിയിൽ നടക്കുന്ന മഹാ സത്രത്തിൻ്റെ പുണ്യം നുകരാൻ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ ഒഴുകി എത്തി. 120 ൽപരം ആചര്യൻമാരാണ് പ്രഭാഷണം നടത്തിയത്. ഭാഗവതത്തിൻ്റെ അർത്ഥവും വ്യാപ്തിയും പ്രവചനാതീതവും വർണ്ണനാതീതവും ആണെന്ന തിരിച്ചറിവിലാണ് സത്ര വേദിയിലെത്തിയ ഓരോ ഭക്തനും മടങ്ങിയത്.
സത്ര വേദിയിലെത്തിയ ഭക്തർക്കായി നാലുനേരം ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെയുള്ള സൗകേര്യങ്ങൾ സംഘാടകർ ഒരുക്കിയിരുന്നു.