Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകുത്തിവപ്പിനെ തുടർന്ന്...

കുത്തിവപ്പിനെ തുടർന്ന് യുവതി മരിച്ചു : ഡോക്ടർക്കെതിരെ കേസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പിനു പിന്നാലെ അബോധാവസ്ഥയിലായി യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു.മലയിന്‍കീഴ് സ്വദേശി കൃഷ്ണാ തങ്കപ്പൻ (28) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്.മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു .

കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്കായിയാണ് യുവതി 15-ന് രാവിലെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെത്തിയത്. ആസ്മയും അലർജിയും സംബന്ധിച്ച് പ്രശ്നങ്ങളുണ്ടായിരുന്ന യുവതിക്ക് അലർജി പരിശോധന നടത്താതെയാണ് ഡോക്ടർ വിനു ഇഞ്ചക്ഷൻ നൽകിയതെന്നും കുത്തിവയ്പ്പ് നൽകിയതോടെ യുവതി അബോധാവസ്ഥയിലായെന്നുമാണ് ബന്ധുക്കളുടെ പരാതി.

എന്നാൽ ,പാന്റോപ്രസോൾ എന്ന മരുന്ന് മാത്രമാണ് രോഗിക്ക് നൽകിയതെന്നും  ചികിത്സാ പിഴവായി വ്യാഖ്യാനിക്കാൻ സാധിക്കില്ലെന്നും കെജിഎംഒഎ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിൽപ്പനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അതിഥി തൊഴിലാളി പൊലീസ് പിടിയിൽ

മാന്നാർ : ചില്ലറ വിൽപ്പനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അതിഥി തൊഴിലാളി മാന്നാർ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മാൾട കുറ്റു ബംഗൻജ സ്വദേശി മുബാറക് അലി (38) യെയാണ് മാന്നാർ പൊലിസും...

യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നു വീണു : വെടിവച്ചിട്ടെന്ന് ഇറാന്‍

ന്യൂഡൽഹി: ഇറാനെതിരായ സൈനിക നടപടി തുടരുന്നതിനിടെ യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നുവീണു. ആകാശത്ത് വെച്ച് മറ്റു വിമാനങ്ങളിലേക്ക് ഇന്ധനം നിറക്കുന്ന വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തില്‍ ആറ് പേരുണ്ടായിരുന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു....
- Advertisment -

Most Popular

- Advertisement -