തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ നടന്ന് വന്ന നാല്‍പ്പതാമത് അഖിലഭാരതീയ ഭാഗവത മഹാസത്രം സമർപ്പണം ഇന്ന് നടക്കും. വൈകിട്ട് നടക്കുന്ന സമര്‍പ്പണ സഭ ഗുരുവായൂര്‍ ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. നടുവില്‍ മഠം അച്യുതഭാരതി സ്വാമിയാര്‍ സമര്‍പ്പണ കര്‍മം നിര്‍വഹിക്കും.
സത്രവേദിയില്‍ ഇന്ന് രാജശ്രീ സംഗമേശന്‍ തമ്പുരാന്‍(ബ്രഹ്മോപദേശം, )പൊന്നടുക്കം മണികണ്ഠന്‍ നമ്പൂതിരി( പരീക്ഷിത്തിന്റെ മുക്തി) കൂനംപിള്ളി എന്‍ ശ്രീറാം നമ്പൂതിരി( മാര്‍ക്കണ്‌ഠേയചരിതം, ) ഉഷ കെ നമ്പൂതിരി( മഹാപുരുഷമര്‍ണ്ണന)സൂര്യ വ്യൂഹ വര്‍ണ്ണന, കിഴക്കുമ്പാട്ട് വിനോദ കുമാര ശര്‍മ്മ ( ഭാഗവത സംഗ്രഹം ഭാഗവത ദാനമാഹാത്മ്യം,) നടുവില്‍ മഠം അച്ചുത ഭാരതി സ്വാമിയാര്‍( ഭാഗവതസത്ര സമര്‍പ്പണം,) എന്നിവര്‍ പ്രഭാഷണം നടത്തും.
ഇന്നലെ വേദിയില്‍ നടന്ന ചടങ്ങില്‍ അശരണരായ 25 ഓളം പേര്‍ക്ക് സഹായധനം കൈമാറി.ആദ്യ തുക സത്ര നിര്‍വഹണ സമിതി ചെയര്‍മാന്‍ അഡ്വ റ്റി.കെ ശ്രീധരന്‍ നമ്പൂതിരി പബ്‌ളിസിറ്റി കമ്മറ്റി ചെയര്‍മാന്‍ ശ്രീനിവാസ് പുറയാറ്റിന് കൈമാറി.