Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ നഗരസഭ...

ആലപ്പുഴ നഗരസഭ മോട്ടോര്‍ ബോട്ട് മൃഗാശുപത്രി പ്രവര്‍ത്തനം തുടങ്ങി

ആലപ്പുഴ: നഗരസഭയുടെ മോട്ടോർ ബോട്ട് വെറ്ററിനറി ആശുപത്രിയുടെ 2025-26 വർഷത്തെ പ്രവർത്തനോദ്ഘാടനം നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു. ആഴ്ചയിൽ രണ്ടുദിവസം (ചൊവ്വ, വെള്ളി) വാഹന സൗകര്യമില്ലാത്ത ആലപ്പുഴ നഗരസഭയുടെ കിഴക്കൻ മേഖലകളിലും കുട്ടനാട് മേഖലകളിലും മോട്ടോർ ബോട്ട് വെറ്ററിനറി ആശുപത്രി സർവീസ് നടത്തി ക്ഷീരകർഷകർക്ക് സേവനം നൽകും.

വളർത്തു മൃഗങ്ങൾക്ക് വാക്സിനേഷൻ, ചികിത്സ, കൃത്രിമ ബീജസങ്കലനം എന്നിവയും ലഭിക്കും. രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മണി വരെയാണ് പ്രവർത്തനം. സീനിയർ വെറ്ററിനറി സർജൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, അറ്റൻഡർ എന്നിവരുടെ സേവനം ബോട്ടിൽ ഒരുക്കിയിട്ടുണ്ട്.

ആലപ്പുഴ ബോട്ട് ജെട്ടിയ്ക്കു സമീപം നടന്ന ചടങ്ങിൽ നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം ജി സതീദേവി അധ്യക്ഷയായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ഡലകാലം: വാവര് നടയിലെ പ്രസാദം കൽക്കണ്ടവും കുരുമുളകും

ശബരിമല: ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ പ്രധാനമാണ് അയ്യപ്പന്റെ അംഗരക്ഷകനും ഉറ്റ ചങ്ങാതിയുമായ വാവരുസ്വാമി. അയ്യപ്പനെ കാണാൻ എത്തുന്ന തീർത്ഥാടകർ പതിനെട്ടാം പടിയ്ക്ക് താഴെയുള്ള വാവരുനടയും സന്ദർശിക്കുന്നുണ്ട്. ഇവിടെ തീർത്ഥാടകർക്ക് പ്രസാദമായി നൽകുന്നത് ...

ജലഗതാഗതം നിരോധിച്ചു

ആലപ്പുഴ : ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ പി എട്ട് മുതല്‍  പി 10 വരെയുള്ള സ്പാനുകള്‍ക്കിടയിലൂടെയുള്ള ജലഗതാഗതം നവംബര്‍ 12 മുതല്‍ 60 ദിവസത്തേക്ക് നിരോധിച്ച് ജില്ലാ...
- Advertisment -

Most Popular

- Advertisement -