കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ദേവാലയങ്ങളിൽ സൺഡേസ്ക്കൂൾ പ്രവേശനോത്സവം നടന്നു. അഖില മലങ്കര പ്രവേശനോത്സവം പോരുവഴി മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ സൺഡേസ്ക്കൂൾ പ്രസിഡന്റ് ഡോ.ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. സെക്യുലർ വിദ്യാഭ്യാസത്തോടൊപ്പം സൺഡേസ്ക്കൂൾ വിദ്യാഭ്യാസവും കൂടി പൊരുത്തപ്പെട്ടുപോകുമ്പോഴാണ് ധാർമ്മികമൂല്യവും, സാമൂഹിക ബോധവുമുള്ള പുതുതലമുറ സൃഷ്ടിക്കപ്പെടുന്നതെന്ന് മെത്രാപ്പോലീത്താ പറഞ്ഞു.
സൺഡേ സ്കൂൾ കൊല്ലം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ഡോ.ജിബു സോളമൻ അധ്യക്ഷത വഹിച്ചു. വികാരി ഫാ.സോളു കോശി രാജു, കേന്ദ്ര പരീക്ഷാ കൺട്രോളർ (അക്കാഡമിക്ക്) ഡോ. ഐപ്പ് വർഗീസ്, സഭ മാനേജിംഗ് കമ്മിറ്റിയംഗം ഡോ.ജോൺസൺ കല്ലട, സൺഡേസ്കൂൾ ഭദ്രാസന ഡയറക്ടർ വരുൺ ജോർജ്, ഭദ്രാസന സെക്രട്ടറി ഡോ. ജയ്സൺ തോമസ്, ഭദ്രാസന മീഡിയാ സെൽ അംഗം ബിജു സാമുവേൽ, സുനി സോളു, തേവലക്കര ഡിസ്ട്രിക്ട് പ്രസിഡൻറ് കെ.സി ജോൺ കോളൂത്ര, ഡിസ്ട്രിക്ട് സെക്രട്ടറി ലിബിൻ കുഞ്ഞുമോൻ, ഹെഡ്മിസ്ട്രസ് വത്സമ്മ ജോൺ, ഇടവക ട്രസ്റ്റി രാജു ജോർജ്, സെക്രട്ടറി വി.കെ കുരുവിള എന്നിവർ പ്രസംഗിച്ചു.






