Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsമൂഴിയാർ മൂന്നു...

മൂഴിയാർ മൂന്നു ഷട്ടറുകളും തുറന്നു: ജാഗ്രത പാലിക്കണം

പത്തനംതിട്ട: മൂഴിയാർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ  മൂന്നു ഷട്ടറുകളും  തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഗേറ്റ് നമ്പർ 1, 3 എന്നിവ 10 സെൻ്റീ മീറ്റർ ഉയർത്തിയും ഗേറ്റ് നമ്പർ രണ്ട് 40 സെൻ്റീമീറ്റർ ഉയർത്തിയുമാണ് അധികജലം പുറത്തേക്ക് ഒഴുക്കി വിടുന്നത്.

ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയരും. കക്കാട്ടാറിൻ്റെയും,  മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതാ പുലർത്തണം. നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും  ജില്ലാ കളക്ടർ അറിയിച്ചു.

മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററായി നിജപ്പെടുത്തിപ്പെടുത്തിയിരിക്കുകയാണ്. നിലവിലെ ജലനിരപ്പ് 192.00 മീറ്ററാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹിയിൽ ലഷ്കറിന്റെ ഭീകരാക്രമണ ഭീഷണി

ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് .ചെങ്കോട്ടയിലും ചാന്ദ്‌നി ചൗക്ക് പ്രദേശത്തെ ക്ഷേത്രങ്ങൾക്കും നേരെയും ആക്രമണം നടത്താൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ഡൽഹിയിൽ...

വയനാട് ഉരുൾപൊട്ടൽ : മരണസംഖ്യ 153 ആയി

വയനാട് : വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 153 ആയി. 91 പേരെ കാണാതായി.ആറ് മണിയോടെ ഇന്നത്തെ രക്ഷാദൗത്യം പുനരാരംഭിച്ചു .4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. കാലാവസ്ഥ അനുകൂലമെങ്കില്‍...
- Advertisment -

Most Popular

- Advertisement -